
സിപിഐ നേതാവ് , കോളേജ് അദ്ധ്യാപകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ മദ്ധ്യ തിരുവിതാംകൂറിന്റെ കലാ-സാഹിത്യ ‚സാംസ്ക്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ അനുസ്മരണംസമ്മേളനം 22 വ്യാഴാഴ്ച വൈകിട്ട് 5മണിക്ക് കായംകുളം കെ പി എ സി തോപ്പില്‍ ഭാസി ഓഡിറ്റോറിയത്തില്‍ നടക്കും.
ചടങ്ങില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കായംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം ഡോ. മ്യൂസ് മേരി ജോര്‍ജ്ജിനും, പ്രദീപ് കോഴിശ്ശേരി യുവപ്രതിഭാ പുരസ്കാരം സീതാമോഹനും നല്‍കും. സാഹിത്യ പുരസ്കാരം 15001രൂപയും ശില്പവും പ്രശസ്തിപത്രവും, യുവ പ്രതിഭാ പുരസ്കാരം 5001 രൂപയും , ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. ഡോ. മ്യൂസ് മേരി ജോര്‍ജ്ജിനും,സീതാമോഹനും ഇതപര്യന്തമുള്ള സാഹിത്യ സംഭാവനകളെ അധികാരിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ പി കെ ജനാര്‍ദ്ദനക്കുറുപ്പ് ചെയര്‍മാനും, ഡോ ബി ഉണ്ണികൃഷ്ണന്‍, ഡോ എം കെ ബീന എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അനുസ്മരണ സമ്മേളനത്തില്‍ സിപിഐ ആലപ്പുഴജില്ലാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ എസ് സോളമന്‍ അധ്യക്ഷതവഹിക്കും. സാഹിത്യ വിമര്‍ശകന്‍ കൂടിയായ മുന്‍ പ്രൊ .വൈസ് ചാന്‍സലര്‍ ഡോ സി ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തും. പുരസ്കാരവിതരണവും നിര്‍വഹിക്കും. പുരസ്കാര പരിചയം കെപിഎസി സെക്രട്ടറി അഡ്വ എ ഷാജഹാനും,പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കുമ്പളത്ത് മധുകുമാര്‍ പ്രശസ്തിപത്ര സമര്‍പ്പണവും നിര്‍വഹിക്കും.
ഡോ മുഹമ്മദ്താഹ, അഡ്വ. കെ എച്ച് ബാബുജാന്‍, എസ് രാജേന്ദ്രന്‍, ഡോ പി കെ ജനാര്‍ദ്ദനക്കുറുപ്പ്, കെ ജി സന്തോഷ്, അഡ്വ എന്‍ ശ്രീകുമാര്‍, അഡ്വ. എ എസ് സുനില്‍ എന്നിവര്‍ പ്രസംഗിക്കും.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള സ്വാഗതവും, ജോ. സെക്രട്ടറി പ്രൊഫ. എസ് മഹാദേവി കൃതജ്‍ഞതയും പറയും. സിപിഐ കായംകുളം,ഭരണിക്കാവ് മണ്ഡലം കമ്മിറ്റികള്‍, പ്രൊഫ കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ എന്നിവരാണ് സംഘാടകര്‍ .2026 ജനുവരി 22ന് പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ അന്തരിച്ചിട്ട് 22 വര്‍ഷം പൂര്‍ത്തിയാകുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.