21 January 2026, Wednesday

Related news

January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025
December 28, 2025

ഓഫീസിനുള്ളിൽ യുവതികൾക്ക് ഒപ്പം മോശം വീഡിയോ പുറത്തായി; കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ

Janayugom Webdesk
ബംഗളൂരു
January 20, 2026 6:20 pm

യുവതിക്കള്‍ക്കൊപ്പമുള്ള മോശം വീഡിയോ പുറത്തായതോടെ കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിജിപിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്.

വീഡിയോ പുറത്തായതിനെ തുടർന്ന് ഒരു പൊലീസ് ആസ്ഥാനത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മണിക്കൂറുകൾക്കകം ഡിജിപിയെ സസ്‌പെൻഡ് ചെയ്തത്. വിരമിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേയാണ് കെ രാമചന്ദ്ര റാവു ലൈംഗിക വിവാദത്തിൽ പെട്ടത്ത് സ‌സ്പെന്‍ഷനിലായത്.

ഔദ്യോഗിക കാര്യാലയത്തിൽ വെച്ച് നടത്തിയ പെരുമാറ്റം ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിക്കുന്നതല്ലെന്നും നിയമ ലംഘനം നടത്തിയതായും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ജനങ്ങൾക്കിടയിൽ പൊലീസ് സേനക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നത്. 

സ്വന്തം ഓഫീസിൽ യൂണിഫോമിട്ട ഡിജിപി യുവതികളെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ മോർഫ് ചെയ്ത വീഡിയോയാണ് എന്ന വാദവുമായി രാമചന്ദ്ര റാവു രംഗത്തെത്തിയത്. എന്നാൽ, പ്രതിപക്ഷം വിഷയത്തിൽ ഇടപെട്ടത് ഭരണകക്ഷിയായ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു മുമ്പ് വിവാദത്തിൽപ്പെട്ടിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.