
ചെങ്ങന്നൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്, ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി തോമസാണ് മരിച്ചത്. അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് കുഞ്ഞ് കുളിമുറിയിൽ കയറിയത്. ഇരുപത് ലിറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ കളിക്കുന്നതിനിടെ കുട്ടി തലകീഴായി വെള്ളത്തിൽ വീണുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.