
സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ വളച്ചൊടിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ എടുത്ത എഫ്ഐആർ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. ഈ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. തിരുച്ചിറപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. 2023ൽ സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പ്രസ്താവനകൾ ‘ഹേറ്റ് സ്പീച്ച്’ (വിദ്വേഷ പ്രസംഗം) ആണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉദയനിധിയുടെ വാക്കുകൾ ഹിന്ദുമതത്തിന് നേരെയുള്ള വ്യക്തമായ ആക്രമണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.