28 January 2026, Wednesday

Related news

January 28, 2026
January 24, 2026
January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025

കൂണ്‍ഗ്രാമങ്ങൾ ഒരുക്കാൻ ഹോർട്ടി കോർപ്പ്; ഒരു കൂൺ
ഗ്രാമത്തിന് 
30. 25 ലക്ഷം രൂപയുടെ
ധനസഹായം

8 മലയോര ജില്ലയിലാകമാനം കൂൺഗ്രാമ പദ്ധതിയുമായി സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ
ഫൈസൽ കെ മൈദീൻ 
തൊടുപുഴ
January 28, 2026 9:27 pm

മലയോര ജില്ലയിലാകമാനം കൂൺഗ്രാമ പദ്ധതിയുമായി സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ. സുരക്ഷിത ഭക്ഷണം വരുമാനം എന്നിങ്ങനെ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകർഷകമായ ബിസിനസ് സംരംഭമെന്നതിനാൽ യുവജനങ്ങൾ കൂടുതലായി കൂൺ കൃഷിയോട് താൽപ്പര്യപ്പെടുന്നതിനാൽ പദ്ധതി ജനകീയമാക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹോർട്ടി കൾച്ചർ മിഷൻ അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ ഇടുക്കി, പീരുമേട്, തൊടുപുഴ നിയോജക മണ്ഡലങ്ങളിലായി ജില്ലയിലെ 24 കൃഷി ഭവൻ പരിധികളിലേക്കാണ് സമഗ്ര കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. അറക്കുളം, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി, വാഴത്തോപ്പ്, വാത്തിക്കുടി, കാഞ്ചിയാർ, കുടയത്തൂർ, കൊന്നത്തടി, ഏലപ്പാറ, വണ്ടിപ്പെരിയാർ, കുമളി, കൊക്കയാർ, പെരുവന്താനം, ഉപ്പുതറ, അയ്യപ്പൻകോവിൽ, ചക്കുപള്ളം, ആലക്കോട്, കരിമണ്ണൂർ, കോടിക്കുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം, കട്ടപ്പന നഗരസഭ എന്നിങ്ങനെ കൃഷി ഭവൻ പരിധികളിലാണ് രണ്ടാം ഘട്ടം പദ്ധതി നടപ്പാക്കുന്നത്. കൂൺ കൃഷിയിൽ താത്പര്യമുളള കർഷകർ, കർഷക സംഘങ്ങൾ, എഫ് പി ഒ, കുടുംബശ്രീ ഉൾപ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പടുന്നവർക്ക് ഹോർട്ടി കൾച്ചർ മിഷന് കീഴിൽ പരിശീലനവും നൽകും. താത്പര്യമുളളവർ അതത് മേഖലകളിലെ കൃഷി ഭവനുകളിലോ ഹോർട്ടി കൾച്ചർ മിഷനിലോ പേര് രജിസ്റ്റർ ചെയ്യണം.
പദ്ധതി നടത്തിപ്പിനായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 100 ശതമാനം സബ്സിഡിയും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 40 ശതമാനം വായ്പാ ബന്ധിത സഹായവും നൽകുന്നുണ്ട്. 

മിഷൻ മാനദണ്ഡ പ്രകാരം നൂറ് ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു വിത്തുല്പാദന യൂണിറ്റ്, പത്ത് കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂനിറ്റുകൾ, നൂറു കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് ‘കൂൺ ഗ്രാമം’ പദ്ധതി. പദ്ധതി പ്രകാരം ചെറുകിട കൂൺ ഉത്പാദന യൂണിറ്റിന് 11, 2550 രൂപയും വൻകിട കൂൺ ഉല്പാദനയൂനിറ്റ്, കൂൺ വിത്തുല്പാദനയൂനിറ്റ് (സ്പോൺ), പാക്ക്ഹൗസ് എന്നിവക്ക് രണ്ടു ലക്ഷം രൂപ വീതവും, കമ്പോസ്റ്റ് യൂണിറ്റിന് അൻപതിനായിരം രൂപയും, പ്രി സർവെഷൻ യൂണിറ്റിന് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. ഇതോടൊപ്പം കർഷകർക്കുളള വിവിധ പരിശീലന പരിപാടികൾക്കായി ഒരുലക്ഷം രൂപയും അനുവദിക്കും. ഇപ്രകാരം ഒരു കൂൺ ഗ്രാമത്തിനായി 30. 25 ലക്ഷം രൂപയുടെ ധനസഹായമാണ് സർക്കാർ തലത്തിൽ ലഭ്യമാക്കുന്നത്. ജില്ലയിൽ കൂൺകൃഷി വ്യാപനത്തിനായി വിപുലമായ കർമപദ്ധതിയാണ് മിഷൻ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പ്രാരംഭഘട്ടത്തിൽ തന്നെ 300 ചെറുകിട യൂനിറ്റുകളും 6 വലിയ ‍യൂനിറ്റുകളുമായി പദ്ധതി പുരോഗതി കൈവരിച്ചിരുന്നു. ജില്ലയിൽ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുളള കർമപദ്ധതികളാണ് മിഷൻ അവിഷ്കരിക്കുന്നതെന്ന് കൂൺഗ്രാമം പദ്ധതിയുടെ ചുമതലയുളള കൃഷി വകുപ്പ് അധികൃർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.