
ഡൽഹിയിലെ ഭജൻപുരയിൽ ആറുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേര് ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13, 14, 15 വയസ്സുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിലൊരാളുടെ അമ്മ തന്നെ തന്റെ മകനെ പൊലീസിന് കൈമാറുകയായിരുന്നു. കുട്ടി ചോരയിൽ കുളിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി തന്നെ ഉപദ്രവിച്ചുവെന്ന് കുട്ടി മൊഴി നൽകി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അതേസമയം, കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഭജൻപുരയിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.