
കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പിന് വില കുത്തനെ താഴേക്ക്. കഴിഞ്ഞ ദിവസം ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ 1,31,160 രൂപയിലാണ് ഒരു പവന്റെ വില എത്തിയത്. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി. വൈകുന്നേരം ആയപ്പോഴേയ്ക്കും 800 രൂപ കുറഞ്ഞ് 1,30,360 രൂപയായാണ് പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയിൽ എത്തി നിൽക്കുകയാണ്.
ഇപ്പോഴിതാ സ്വർണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി. വൈകീട്ട് ഉണ്ടായിരുന്നതിൽ നിന്നും 5240 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 17,062 രൂപയും 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,640 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 12,797 രൂപയുമാണ്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ സ്വർണ വില നിർണയിക്കപ്പെടുന്നതിന്റെ അടിസ്ഥാനം. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവരുണ്ട്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനും ആളുകൾ താത്പര്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.