30 January 2026, Friday

Related news

January 30, 2026
January 22, 2026
January 21, 2026
January 12, 2026
January 8, 2026
January 4, 2026
December 30, 2025
December 30, 2025
December 23, 2025
December 22, 2025

പൈലറ്റുമാരുടെ വിശ്രമ നിയമങ്ങളിൽ ഇളവ്; ഡിജിസിഎയ്ക്കെതിരെ ഡൽഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2026 8:24 pm

പൈലറ്റുമാരുടെ ജോലി സമയവും വിശ്രമവും സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങളിൽ വിമാനക്കമ്പനികൾക്ക് “അനിശ്ചിതകാല” ഇളവ് നൽകിയ ഡിജിസിഎ നടപടിയെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പൈലറ്റുമാരുടെ തളർച്ചയും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് നൽകിയ നിർദ്ദേശങ്ങളിൽ എന്തിനാണ് വിട്ടുവീഴ്ച ചെയ്തതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിനും ഇൻഡിഗോ എയർലൈൻസിനും നോട്ടീസ് അയച്ചത്.

2025 നവംബറിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം പൈലറ്റുമാരുടെ പ്രതിവാര വിശ്രമം ലീവുകൾ ഉപയോഗിച്ച് നികത്താൻ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇൻഡിഗോയിൽ ഉണ്ടായ വിമാന സർവീസുകളുടെ തടസ്സം കണക്കിലെടുത്ത് ഡിജിസിഎ ഈ നിയമത്തിൽ ഇളവ് നൽകുകയായിരുന്നു. രാത്രികാല ഡ്യൂട്ടിയിൽ നൽകിയ ഇളവിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിരിക്കെ, വിശ്രമ വേളകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് അനിശ്ചിതകാല ഇളവ് നൽകിയതെന്ന് കോടതി ആരാഞ്ഞു. പൊതുജന സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് കോടതി ഓർമ്മിപ്പിച്ചു.

സബരി റോയ് ലങ്ക ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. ഇൻഡിഗോയെ സഹായിക്കാനായി ഡിജിസിഎ നിയമവിരുദ്ധമായാണ് ഈ ഇളവുകൾ നൽകിയതെന്ന് ഹർജിക്കാർ ആരോപിച്ചു. അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റുമാരുടെ ക്ഷീണം നിയന്ത്രിക്കാൻ ഡിജിസിഎ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.