
യുഎസിന്റെ ഒളിമ്പിക് ചാമ്പ്യന്‍ ഷാകാരി റിച്ചാർഡ്സൺ അറസ്റ്റില്‍. അമിതവേഗത്തിൽ വാഹനമോടിച്ചതിനാണ് ഫ്ലോറിഡയിലെ ഓറഞ്ച് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് ഷാകാരിക്കെതിരെ കേസെടുത്തത്. മണിക്കൂറിൽ 104 മൈൽ (167 കിലോമീറ്റർ) വേഗതയിൽ താരം കാറോടിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ഈ വേഗത 100 മൈലിന് മുകളിലായതിനാൽ ഫ്ലോറിഡ നിയമപ്രകാരം ഇത് ഗുരുതര കുറ്റകൃത്യമാണ്. മറ്റ് വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടന്നതായും അശ്രദ്ധമായി ലൈന്‍ മാറി ഡ്രൈവ് ചെയ്തതായും പൊലീസ് കണ്ടെത്തി. പിന്നീട് ഓറഞ്ച് കൗണ്ടി ജയിലിലേക്ക് മാറ്റിയ ഷാകാരിയെ പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു.
സിയാറ്റിൽ വിമാനത്താവളത്തിൽ വച്ച് തന്റെ കാമുകനും കായികതാരവുമായ ക്രിസ്റ്റ്യൻ കോൾമാനുമായുണ്ടായ തർക്കത്തെത്തുടർന്ന് ഗാർഹിക പീഡനക്കേസിൽ ഷാകാരി അറസ്റ്റിലായിരുന്നു. ലഹരി ഉപയോഗിച്ചതിന് ടോക്യ ഒളിമ്പിക്സിൽ നിന്ന് വിലക്ക് നേരിട്ടു. 2024 പാരിസ് ഒളിമ്പിക്സില്‍ 4x100 മീറ്റർ റിലേയിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടി കരിയറിൽ വലിയ തിരിച്ചുവരവ് നടത്തി നിൽക്കുമ്പോഴാണ് പുതിയ വിവാദങ്ങൾ താരത്തെ തേടിയെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.