
പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടി കാതറിൻ ഒഹാര(71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ജലിസിലെ വസതിയിലായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ നെഞ്ചേറ്റിയ ‘ഹോം അലോൺ’
ചലചിത്ര പരമ്പരയിലെ കെവിന്റെ അമ്മയായി വേഷമിട്ട കാതറിൻ, ഹാസ്യവേഷങ്ങളിലൂടെയാണ് ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയത്.
1954ൽ കാനഡയിൽ ജനിച്ച കാതറിൻ 1970കളിൽ ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കരിയർ ആരംഭിച്ചത്.‘ബീറ്റിൽജ്യൂസ്’, ‘ആഫ്റ്റർ ഔവേഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അവരെ മുൻനിര നടിമാരുടെ പട്ടികയിലെത്തിച്ചു. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് അവാർഡും നേടിയിട്ടുള്ള അവർ, അഭിനയത്തിന് പുറമെ മികച്ചൊരു തിരക്കഥാകൃത്ത് കൂടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.