31 January 2026, Saturday

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; ഇന്ധന സർചാർജിൽ വൻ ഇളവ്!

Janayugom Webdesk
തിരുവനന്തപുരം
January 31, 2026 7:47 pm

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിൽ ആശ്വാസ വാർത്ത. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫെബ്രുവരിയിലെ ബില്ല് തുക കുറയും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല.

ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ കുറവാണ് സർചാർജിൽ ഉണ്ടായിരിക്കുന്നത്. പ്രതിമാസ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് പൂജ്യം ആയിരിക്കും. ജനുവരിയിൽ ഇത് യൂണിറ്റിന് 8 പൈസയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് വെറും 4 പൈസ മാത്രമായിരിക്കും സർചാർജ്. ജനുവരിയിൽ ഇത് 7 പൈസയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.