1 February 2026, Sunday

Related news

February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025
December 25, 2025

ബൈക്ക് വർക്ക് ഷോപ്പിന് തീപിടിച്ചു; 26 ബൈക്കുൾ പൂർണ്ണമായും കത്തി നശിച്ചു

തൊട്ടടുത്ത മൃഗാ ആശുപത്രിയിലെ റിക്കാർഡും കത്തി നശിച്ചു
Janayugom Webdesk
ചെറുമുക്ക്
February 1, 2026 8:37 am

ചെറുമുക്ക് ജി എം എൽ പി സ്കൂളിന് സമീപത്തെ ഫ്‌ളൈ വീൽസ് എന്ന സ്ഥാപനത്തിൽ രാത്രി ഒന്നര മണിക്കാണ് തീപിടിത്തം. ഈ കെട്ടിടത്തിൻ്റെ മുകളിൽ താമസിച്ചിരുന്ന തമിഴ് നാട് സ്വദേശികളുടെ ശ്രദ്ധയിൽ പെടുന്നത്. പുതിയതും പഴയതുമായ 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു..ചെറുമുക്ക് വെസ്റ്റിലെ നീലങ്ങത്ത് നിയാസ് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനാമാണ് കത്തിയത്. നാലു വർഷമായി സ്ഥാപനം തുടങ്ങിയിട്ട്. തൊട്ടടുത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നന്നമ്പ്ര മൃഗാ ആശുപത്രിയിലേക്ക് തീപടർന്നു മരുന്നുകളും 29 വർഷത്തെ പ്രധാന റിക്കാർഡും കത്തി നശിച്ചിട്ടുണ്ട്. താനൂർ / തിരൂർ എന്നിവടങ്ങളിൽ നിന്ന് ഫയർ ഫോറസ് എത്തി തീ അണച്ചു.

ഈ കെട്ടിടത്തിൻ്റെ മുകളിൽ താമസിച്ചിരുന്ന തമിഴ് നാട് സ്വദേശികൾ അവർ ഉറക്കത്തിൽ പടക്കത്തിൻ്റെ ശബ്ദ്ദം പോലെ തോന്നിയപ്പോൾ പുറത്തേക്ക് ഇറങ്ങി നോക്കിയാപ്പോൾ വർഷോപ്പിൽ തീ കത്തുന്നത് ശ്രദ്ദിയിൽ പെട്ടത് ഉടൻ അത് വഴി കരിപ്പൂർ ഏർപ്പോർട്ടിൽ നിന്നും വരുന്ന തിരുർ സ്വദേശികളും യാത്രക്കാരായ ചെറുമുക്ക് സ്വദേശികളെ വിവരം അറിയിച്ചപ്പോൾ തൊട്ടടുത്ത വെന്നിയൂർ വൈദുതി സെക്ഷൻ ഓഫീസിലേക്ക് വിവരം അറിയിക്കുകയും വൈദുതി ഓഫ് ചെയ്യുകയും ചെയ്തു പിന്നീട് താനൂർ \ തിരൂർ ഭാഗത്തെ ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ശനിയാഴ്ച രാത്രി 12 : 30 വരെ കടയിൽ ജീവനക്കാർ ജോലി ചെയ്തിരുന്നു. അവർ വീട്ടിലേക്ക് പോയി പിന്നീടാണ് കടക്ക് തീപിടുത്തം അറിയുന്നത്.സ്ഥാപനത്തിൻ്റെ പുറത്ത് നിന്നാണ് തീപടർന്നത് എന്ന് പറയപെടുന്നുമുണ്ട്.ഉടൻ തിരൂരങ്ങാടി ] താനൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.