
കേരളത്തെ നിരാശപ്പെടുത്തി വീണ്ടും കേന്ദ്രബജറ്റ് .കേരളം ഏറെ പ്രതീക്ഷിച്ച എയിംസ് ഇത്തവണയും ഇല്ല. കൂടാതെ വിഴിഞ്ഞം പദ്ധതിക്കും സഹായമില്ല. കടലാമയുടെ സംരക്ഷണത്തിനും നാളികേര വികസനത്തിനും പോലെ അപൂർവമായാണ് കേരളത്തെ പരാമർശിച്ചത്.
കേന്ദ്രത്തിന്റെ നിർദേശപ്രകാരം എയിംസ് നിർമ്മിക്കുവാനായി വ്യവസായ വകുപ്പ് ഭൂമി ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. സംസ്ഥാനം പരിഗണനയ്ക്കായി 29 ഇന ആവശ്യങ്ങളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ചത് . എന്നാൽ കേന്ദ്രം ഇതെല്ലം തള്ളുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.