
തെലുങ്കിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും നാളെ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. വിവാഹ തീയതി സംബന്ധിച്ചുള്ള വിവരങ്ങൾ ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാളെ ആയിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചനങ്ങള്‍. ഉദയ്പൂരിലെ പാലസിലാണ് താരങ്ങളുടെ വിവാഹം ചടങ്ങുകൾ നടക്കുക എന്ന വിവരം ടാനിസ എന്ന ഇൻഫ്ളുവൻസർ സമൂഹമധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
അതേസമയം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹത്തെക്കുറിച്ചോ വിവാഹ നിശ്ചയത്തെക്കുറിച്ചോ യാതൊരു പരസ്യപ്രതികരണങ്ങളും ഇതുവരെ നടത്തിയിട്ടില്ല. അടുത്തിടെ നടന്ന ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വിവാഹ നിശ്ചയത്തെ കുറിച്ചുയർന്ന ചോദ്യത്തിന് അത് എല്ലാവർക്കും അറിയാമെന്ന് മാത്രമാണ് രശ്മിക നൽകിയ മറുപടി. ഇക്കാര്യത്തിലും യാതൊരു വെളിപ്പെടുത്തലും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണിൽ വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന ‘ഇന്ത്യ ഡേ പരേഡി‘ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സിനിമകളിലാണ് ഈ താരങ്ങൾ ഒരുമിച്ച അഭിനയിച്ചത്. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. അതിനുശേഷമാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ 2025 ഒക്ടോബർ മൂന്നിന് രശ്മികയും വിജയിയും തമ്മിലുള്ള വിവാഹനം നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.