4 February 2026, Wednesday

Related news

February 4, 2026
February 3, 2026
February 3, 2026
February 1, 2026
January 31, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 26, 2026

എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന; കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയം

Janayugom Webdesk
തിരുവനന്തപുരം
February 4, 2026 12:39 pm

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടർച്ചയായുള്ള അവഗണനക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റില്‍ തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല. വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന തുടരുകയാണ്. കേരളത്തെ കുറിച്ചുള്ള കാര്യമായ പരാമര്‍ശം തന്നെ ബജറ്റില്‍ ഇല്ലെന്നും പ്രമേയത്തിൽ പറയുന്നു.

 

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും കേന്ദ്രം പരിഗണിച്ചില്ല. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രമേയത്തിൽ പറയുന്നു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. ജനാധിപത്യ മൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണ്. ലോകത്തിന് മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ബജറ്റിൽ നിരാശയായിരുന്നു ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.