
കൊല്ലത്ത് ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരാണ് പരാതി നല്‍കിയത്. സ്കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്കൂള്‍ മാനേജര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളില്‍ കടക്കാതിരിക്കാന്‍ ഗേറ്റ് പൂട്ടിയത്.
അധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്കി. പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളില്‍ പ്രവേശിച്ചത്. മുമ്പും ചുരിദാര്‍ ധരിച്ചു വരുമ്പോള്‍ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്ന് പ്രധാന അധ്യാപിക പറയുന്നു.
സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാര്‍ക്കും നേരിട്ടുണ്ടെന്നാണ് ആരോപണം. അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് വിവരങ്ങള്‍ തേടിത്. സ്കൂളില്‍ സാരിക്കു പുറമേ ചുരിദാര്‍ ധരിച്ചെത്താന്‍ അധ്യാപികമാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് വര്‍ഷങ്ങള്‍ക്കു മുമ്പേ കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. സ്കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരില്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്കൂളില്‍ എത്തണമെന്ന കാര്യത്തില്‍ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നുമാണ് സ്കൂള്‍ മാനേജറുടെ വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.