
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കിഷ്ത്വാർ ജില്ലയിലെ ദിച്ചാറില് സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ദിച്ചാർ പ്രദേശത്ത് സുരക്ഷാ സേന തുടർച്ചയായി തെരച്ചിൽ നടത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഭീകരരുടെ ആക്രമണം ശക്തമായി പ്രതിരോധിച്ചതായും ഒരു ഭീകരനെ വധിച്ചതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ട്രാഷി-I എന്ന പേരിൽ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. വൈറ്റ് നൈറ്റ് കോർപ്സിന് കീഴിലുള്ള സിഐഎഫ് ഡെൽറ്റയിലെ സൈനികരും ജമ്മു കശ്മീർ പൊലീസിലെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥരും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.