5 February 2026, Thursday

Related news

February 5, 2026
February 1, 2026
January 31, 2026
January 30, 2026
October 7, 2025
September 23, 2025
September 9, 2025
July 8, 2025
July 7, 2025
May 21, 2025

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്നും എംഡി

Janayugom Webdesk
കൊച്ചി 
February 5, 2026 10:17 am

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്നും മാനേജ്‌മെന്റ്. ഡോ. റോയ് സിജെയുടെ ആത്മഹത്യയെ തുടർന്ന് ചില യൂട്യൂബര്‍മാര്‍ ഉള്‍പ്പെടെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി എ ജോസഫ് പറഞ്ഞു. തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.