5 February 2026, Thursday

Related news

February 5, 2026
September 15, 2025
April 17, 2025
April 15, 2025
April 10, 2025
March 29, 2025
March 16, 2025
March 16, 2025
March 3, 2025
November 15, 2024

സഭയില്‍ കാണുന്നത് നിരായുധരായ പ്രതിപക്ഷ നാടകമെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
February 5, 2026 10:46 am

നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയില്‍ കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ശബരിമല സ്വര്‍മോഷണക്കേസില്‍ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങള്‍ ഉയര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന പ്രസിഡന്റിനോടുമാണെന്നും മന്ത്രി എം ബി രാജേഷ് ഓര്‍മ്മിപ്പിച്ചു.കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടുകയില്ല എന്ന് പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. 

യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.സ്വർണമോഷണക്കേസിൽ കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടു പോകും. അതാണ് പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം.യഥാർത്ഥ പ്രതികളിലേക്ക് എത്തരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യഥാർത്ഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി കണ്ടവരെല്ലാം ഉൾപ്പെടും. അതാണ് ഇത്തരം കോപ്രായങ്ങൾ ഇവരെ സഭയിൽ കാണിക്കുന്നതിന് പ്രേരിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

പോറ്റിയെ കേറ്റിയെ എന്ന പാടാൻ ഇനി നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. പരലോകത്തും ഇഹലോകത്തും ഉള്ളവരാണ് പോറ്റിയെ കയറ്റിയത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ആണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ഈ സംഭവം വികാസങ്ങൾ മുഴുവനും. ഒരു അവിശ്വാസം പോലും ഈ സർക്കാരിനെതിരെ കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. നിരാശരായ പ്രതിപക്ഷം, നിരായുദ്ധരായ പ്രതിപക്ഷം അത് തന്നെയാണ് ഇവിടെ കാണാൻ കഴിയുന്നത്. കേരളത്തിനെ കോർപ്പിടോ ചെയ്യുന്ന ക്യാപ്റ്റൻ പ്രതിപക്ഷ നേതാവാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.