
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 5 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുക. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. കേസ് അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള ശ്രമം അനുവദിക്കരുതെന്നും കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഷിംജിത സഹകരിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
ലൈംഗിക അതിക്രമം നടന്നു എന്ന് ഷിംജിത അവകാശപ്പെടുന്ന ബസിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. ലൈംഗിക അതിക്രമം നടക്കുമ്പോൾ, എന്തുകൊണ്ട് ബസ്സിലെ ജീവനക്കാരോട് പരാതി പറഞ്ഞില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ പ്രതിഭാഗത്തിന് സാധിച്ചില്ല.
നിയമനടപടി സ്വീകരിക്കാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാവാൻ ശ്രമിക്കുകയാണ് പ്രതി എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. പ്രതിയുടെ ജാമ്യ അപേക്ഷ കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.