
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കും വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള സംശയനിവാരണത്തിനുമായി ആരോഗ്യ വകുപ്പ് പുതിയ ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കുന്നു. ആരോഗ്യ വകുപ്പിന്റെ പ്രശസ്തമായ ‘ദിശ’ ഹെൽപ്പ് ലൈനിന്റെ ഭാഗമായി 104 എന്ന ടോൾ ഫ്രീ നമ്പരിലൂടെ ഇനി കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഈ പദ്ധതി ലോഞ്ച് ചെയ്യും.
കുട്ടികൾക്കായി നിലവിലുള്ള സങ്കീർണ്ണമായ ചികിത്സാ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനാണ് ഈ ടോൾ ഫ്രീ നമ്പർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ചാണ് ഈ സേവനം പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. ഹൃദ്യം, ശ്രുതിതരംഗം, അപൂർവ രോഗ ചികിത്സാ പദ്ധതിയായ കെയർ, മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, സ്കോളിയോസിസ് സർജറി തുടങ്ങിയ വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ നമ്പരിലൂടെ അറിയാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.