5 February 2026, Thursday

Related news

February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026

ക്രിക്കറ്റിൽ ഇനി കളിമാറും; പുതിയ പരിഷ്കാരങ്ങളുമായി എംസിസി

Janayugom Webdesk
ലണ്ടന്‍
February 5, 2026 9:37 pm

ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങളുമായി മെര്‍ലിബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). 1787ൽ ലണ്ടനിലെ ലോർഡ്‌സ് ആസ്ഥാനമായി സ്ഥാപിതമായ എംസിസി, ക്രിക്കറ്റ് നിയമങ്ങളിൽ 73 ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

ലാമിനേറ്റഡ് ബാറ്റുകൾക്ക് അനുമതി
ക്ലബ്ബ്ക്രിക്കറ്റിൽ ഇനി മുതൽ ഒന്നിലധികം മരക്കഷ്ണങ്ങൾ ചേർത്തുവച്ച് നിർമ്മിക്കുന്ന ‘ലാമിനേറ്റഡ്’ ബാറ്റുകൾ ഉപയോഗിക്കാം. ഇത് സാധാരണ ബാറ്റുകളെ അപേക്ഷിച്ച് വില കുറവായതിനാൽ ക്രിക്കറ്റ് കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും.

വിക്കറ്റ് വീണാലും ഓവർ പൂർത്തിയാക്കണം
ടെസ്റ്റ് ക്രിക്കറ്റിൽ ദിവസത്തെ അവസാന ഓവറുകളിൽ വിക്കറ്റ് വീണാൽ കളി നിർത്തുന്ന പതിവ് ഇനി ഉണ്ടാകില്ല. വിക്കറ്റ് വീണാലും പുതിയ ബാറ്റർ ക്രീസിലെത്തി ആ ഓവർ പൂർത്തിയാക്കിയ ശേഷമേ അന്നത്തെ കളി അവസാനിക്കൂ.

ഓവർത്രോ നിയമത്തിലെ മാറ്റം
ഫീൽഡർ വിക്കറ്റിലേക്ക് എറിയുന്ന പന്ത് ബൗണ്ടറി കടന്നാൽ മാത്രമേ ഇനി അത് ‘ഓവർത്രോ’ ആയി പരിഗണിക്കൂ. ഫീൽഡറുടെ കയ്യിൽ നിന്ന് പന്ത് വെറുതെ വഴുതിപ്പോയി ബൗണ്ടറിയിൽ എത്തിയാൽ അത് ഓവർത്രോ ആയി കണക്കാക്കില്ല.

ഹിറ്റ് വിക്കറ്റ് നിയമം
ബാറ്റർ ഫീൽഡറുമായി കൂട്ടിയിടിക്കുന്നത് മൂലം സ്റ്റംപിൽ തട്ടി ബെയിൽസ് വീണാൽ ഇനി മുതൽ ഔട്ട് നൽകില്ല. എന്നാൽ ഷോട്ട് കളിക്കുന്നതിനിടെ ബാറ്റ് തട്ടി ബെയിൽസ് വീണാൽ പഴയതുപോലെ തന്നെ ‘ഹിറ്റ് വിക്കറ്റ്’ ഔട്ട് ആയിരിക്കും.

ഡെഡ് ബോൾ
പന്ത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കയ്യിൽ എത്തിയാൽ മാത്രമേ ഡെഡ് ബോൾ വിളിക്കാവൂ എന്ന നിയമം മാറ്റി. മൈതാനത്ത് എവിടെയെങ്കിലും പന്ത് നിശ്ചലമാവുകയും ഇനി റൺസ് എടുക്കാൻ സാധ്യതയില്ലെന്ന് അമ്പയർക്ക് ബോധ്യപ്പെടുകയും ചെയ്താൽ അത് ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കാം.

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar