
ജപ്പാൻ പ്രധാനമന്ത്രി സനാതൻ താക്കൈച്ചിക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8, 2026) നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ താക്കൈച്ചിക്ക് പൂർണ്ണ പിന്തുണ അറിയിച്ചത്.
താക്കൈച്ചി “ശക്തയും ബുദ്ധിമതിയുമായ ഒരു നേതാവാണെന്നും അവർ ജപ്പാനിലെ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും” ട്രംപ് കുറിച്ചു. വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പ്രസിഡന്റുമാർ പരസ്യമായി പക്ഷം പിടിക്കുന്നത് അപൂർവമാണെങ്കിലും, ട്രംപ് ഇതിനുമുമ്പും ഹംഗറിയിലെ വിക്ടർ ഓർബൻ, അർജന്റീനയിലെ ഹാവിയർ മിലി എന്നിവർക്ക് ഇത്തരത്തിൽ പിന്തുണ നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.