6 February 2026, Friday

Related news

February 6, 2026
January 12, 2026
December 25, 2025
December 16, 2025
November 22, 2025
November 5, 2025
November 3, 2025
October 31, 2025
October 28, 2025
October 18, 2025

പഞ്ചാബിൽ എഎപി നേതാവ് ലക്കി ഒബ്റോയ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
ചണ്ഡീഗഡ്
February 6, 2026 10:56 am

പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയ് വെടിയേറ്റ് മരിച്ചു. മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം കാർ പാർക്ക് ചെയ്തിരുന്ന ഒബ്റോയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലക്കി ഒബ്‌റോയിയുടെ ഭാര്യ മുൻപ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഈ കൊലപാതകത്തെത്തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ കടുത്ത വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.