
വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. ഇന്നലെ രാത്രി അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കവടിയാർ ടെന്നീസ് ക്ലബ്ബിന്റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്റെ കാര്‍ കണ്ടെത്തിയത്.
തന്റെ കാറിലാണ് ബൈക്ക് വന്നിടിച്ചതെന്നും ബൈക്ക് യാത്രക്കാര്‍ അമിത വേഗതയിലായിരുന്നുവെന്നുമാണ് മണിയന്‍പിള്ള രാജുവിന്റെ മൊഴി. ഭാര്യ തനിച്ചായിരുന്നതിനാലാണ് നിര്‍ത്താതെ പോയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ താന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും താന്‍ ചിക്കുന്‍ ഗുനിയ ബാധിതനാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.