6 February 2026, Friday

Related news

February 6, 2026
January 27, 2026
January 19, 2026
January 13, 2026
January 12, 2026
January 9, 2026
December 29, 2025
November 8, 2025
November 5, 2025
October 26, 2025

ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി പിഴ അടയ്ക്കണം

Janayugom Webdesk
ചെന്നൈ
February 6, 2026 12:09 pm

ആദായ നികുതി കേസില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി പിഴ അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. 

2015‑ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ആ വർഷം വിജയിന്റെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡിൽ അനധികൃത വരുമാനം സംബന്ധിച്ച രേഖകൾ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പുലി എന്ന ചിത്രത്തിന് പ്രതിഫലമായി 15 കോടി വാങ്ങിയിരുന്നു. ഈ ഇടപാട് രേഖപ്പെടുത്തിയില്ലെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് ആദായ നികുതി വകുപ്പ് 1.5 കോടി രൂപ വിജയ്ക്ക് പിഴ ചുമത്തിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് വിജയ് കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.