
സ്വർണവില കേരളത്തിൽ ഉച്ചയ്ക്കുശേഷം തിരിച്ചുകയറ്റം തുടങ്ങി. ഗ്രാമിന് 125 രൂപ വർധിച്ച് 14,090 രൂപയായി. 1,000 രൂപ ഉയർന്ന് 1,12,720 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. സ്വർണവില ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് കൂടുതൽ ഇടിഞ്ഞു. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 190 രൂപ താഴ്ന്ന് വില 13,965 രൂപയായി. 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 19,440 രൂപ; ഗ്രാമിന് 2,430 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.