7 February 2026, Saturday

കരാർ ഇരു രാജ്യങ്ങളും പുറത്തുവിട്ടു; ഇന്ത്യ‑അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായി

Janayugom Webdesk
ന്യൂഡൽഹി
February 7, 2026 8:44 am

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ നിലവിൽ വന്നു. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തുവിട്ടു. പുതിയ കരാർ പ്രകാരം ഇന്ത്യൻ ല്പന്നങ്ങൾക്ക് അമേരിക്കയിൽ ചുമത്തിയിരുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. 

വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. മാര്‍ച്ച് പകുതിയോടെ ഇന്ത്യ‑യുഎസ് കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയുമുണ്ട്. ഇങ്ങനെ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിനാണ് അമേരിക്ക ഇത്രയധികം തീരുവ ചുമത്തിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.