7 February 2026, Saturday

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

Janayugom Webdesk
തിരുവനന്തപുരം
February 7, 2026 7:07 pm

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊപ്പത്ത് ആയിരുന്നു സംഭവം.
ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച ശേഷമാണു ബസിന്റെ നിയന്ത്രണം വിട്ടത്. തുടർന്ന് സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.