
ശബരിമല സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിക്കൊപ്പം ആന്റോ ആന്റണി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
പോറ്റിയുമായുള്ള ബന്ധത്തില്‍ ആന്റോയില്‍ നിന്നും വിശദീകരണം തേടും. പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചതായാണ് സൂചന. സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ കൂടിക്കാഴ്ചയിലും ആന്റോ ആന്റണി പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.