8 February 2026, Sunday

മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ടു; കേന്ദ്ര ജീവനക്കാരന് നഷ്ടമായത് 22 ലക്ഷം

Janayugom Webdesk
ആലപ്പുഴ
February 8, 2026 12:20 pm

മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ടു കേന്ദ്ര ജീവനക്കാരന് നഷ്ടമായത് 22 ലക്ഷം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പു നടന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹാലോചനയുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബിറ്റ്‌കോയിനിലും ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ടിലൂടെയല്ലാതെ യുപിഐ വഴിയും പണം നൽകിയിരുന്നു. 20ലേറെ തവണയാണ് അക്കൗണ്ട് മുഖേന പണം തട്ടിയെടുത്തത്. തട്ടിപ്പുകാരി മാട്രിമോണിയൽ സൈറ്റിൽ ഉപയോഗിച്ചത് വ്യാജ ഐഡിയാണെന്നു പൊലീസ് സംശയിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar