8 February 2026, Sunday

Related news

February 8, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
January 28, 2026
January 18, 2026
January 8, 2026
January 4, 2026
December 18, 2025

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത തെളിഞ്ഞു നില്‍ക്കുന്നതായി വെള്ളാപ്പള്ളി

Janayugom Webdesk
ആലപ്പുഴ
February 8, 2026 1:40 pm

എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലതുപോലെ തെളിഞ്ഞ് നില്‍ക്കുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ െസക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. അവസാന രൂപവും ഭാവവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം കഴിഞ്ഞ ശേഷം മാത്രമേ എങ്ങനെ ഉരുത്തിരിയുന്നു എന്നതിനെ പറ്റി പൂര്‍ണരൂപം ലഭിക്കുകയുള്ളൂ. 

സ്ഥാനാര്‍ഥി നിര്‍ണയം, ഓരോ പാര്‍ട്ടികളുമായുള്ള പങ്കാളിത്തം ഇതെല്ലാം മനസിലാക്കിയ ശേഷമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കൂ. എന്നെ സംബന്ധിച്ച് പിണറായി സര്‍ക്കാരില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. മൂന്നാമതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത ഏറെയുണ്ട് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 30 സീറ്റ് കിട്ടുമെന്നത് ബിജെപിയുടെ ആഗ്രഹമായിരിക്കാം. സീറ്റ് കിട്ടുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. സമുദായ സംഘടനകള്‍ക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടമായി മാറി. സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല എന്നത് ശരി തന്നെ. ഇന്ന് രാഷ്ട്രീയത്തില്‍ പണ്ടത്തെക്കാളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വോട്ട് കൊടുപ്പിക്കുന്ന രീതിയില്‍ പോലും പല സമുദായ നേതാക്കന്മാരും ഇടപെടുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.