8 February 2026, Sunday

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ യുഡിഎഫ്, ബിജെപി ശ്രം: കടകംപള്ളി

Janayugom Webdesk
തിരുവനന്തപുരം
February 8, 2026 3:18 pm

ശബരിമല സ്വര്‍ണ്ണക്കൊള്ളകസിലെ പുകമറ സൃഷ്ടിച്ചു യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ആണ് യുഡിഎഫും, ബിജെപിയും ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.വീണ്ടും കള്ള പ്രചാരണത്തിന്റെ എഭാണ്ഡക്കെട്ട് തുറക്കുന്നു. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാൻ ഒരു തവണ പോയെന്നു പറഞ്ഞത് ഓർമ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു കുട്ടിക്ക് മെമൊന്റോ കൊടുത്തതാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രമെന്നും ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

മൊമെന്റോ കൊടുക്കൽ വലിയ സംഭവം അല്ല. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും പോയി മൊമെന്റോ കൊടുത്തിരുന്നുവെന്ന് അദേഹം പറഞ്ഞു. കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാർഥ താത്പര്യം നേടാൻ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തിൽ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയിൽ വാർത്ത വരുന്നത് വരെ ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. 

ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഞ്ച് വർഷം മുൻപ് പ്രതിപക്ഷവും മാധ്യമങ്ങളും ബിരിയാണി ചെമ്പിലും, ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചിട്ടും ജനങ്ങൾ വിശ്വസിച്ചില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണത്തിന് ജനങ്ങൾ മറുപടി നൽകിയെന്നും എൽ‌ഡിഎഫ് വീണ്ടും അധികാരത്തിൽ വന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar