8 February 2026, Sunday

മുസ്ലീങ്ങൾക്ക് നേരെ ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’; അസം മുഖ്യമന്ത്രിയുടെ വിദ്വേഷ വീഡിയോ പിൻവലിച്ച് ബിജെപി, പ്രതിഷേധം ശക്തം

Janayugom Webdesk
ഗുവാഹട്ടി
February 8, 2026 7:59 pm

മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വീഡിയോ പഉരത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി വിഡിയോ നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ വിവാദ വിഡിയോ പങ്കുവച്ചത്. രണ്ട് മുസ്ലീങ്ങളുടെ മേല്‍ വെടിയുണ്ട പതിക്കുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്.

വിവാദമായതോടെ ബിജെപി അസം സംസ്ഥാന ഘടകം വിഡിയോ എക്‌സില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മറിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ ശത്രുത വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് അതുണ്ടാക്കിയ ആഘാതം കുറയില്ലെന്നും പ്രചരിപ്പിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.