9 February 2026, Monday

Related news

February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായും അടുത്ത ബന്ധം; ചിത്രങ്ങൾ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 10:56 am

ശബരിമല സ്വർണ കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായും അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയ ഉണ്ണികൃഷ്ണൺ പോറ്റി ഇവർക്കൊപ്പം നിരവധി ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണ ചടങ്ങിൽ ഇരുനേതാക്കൾക്കുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തിരുന്നു.

ഏറെക്കാലമായി ബംഗളൂരുവിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി നാട്ടിൽ വരുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നതായും പലർക്കും ജോലി വാഗ്ദാനം ചെയ്തിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശില്പപാളി മാറ്റിയതായി ഹൈക്കോടതി സംശയം പറഞ്ഞിട്ടും ബിജെപി നേതാക്കളാരും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ഒരക്ഷരം പറയാത്തത് ഈ ബന്ധത്തിന്റെ പേരിലാണെന്നാണ് സൂചന.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar