
വടക്കൻ ലെബനനിലെ ട്രിപ്പോളിയിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. എട്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഇമാദ് ഖ്‌റൈസ് അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്ന രണ്ട് കെട്ടിടങ്ങളിലായി 22 പേരായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് മുനിസിപ്പൽ അധികൃതർ പരിശോധിച്ചുവരികയാണ്. ഈ ശൈത്യകാലത്ത് ട്രിപ്പോളിയിൽ തകർന്നു വീഴുന്ന അഞ്ചാമത്തെ കെട്ടിടമാണിത്.
വർഷങ്ങളായുള്ള അവഗണനയാണ് നഗരത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രിപ്പോളി മേയർ അബ്ദുൽ ഹമീദ് കരീം പറഞ്ഞു. നഗരസഭയുടെ പരിധിക്കപ്പുറമാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്ന് വ്യക്തമാക്കിയ അദ്ദേഹം ആഭ്യന്തര മന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. ദുരന്തം ലജ്ജാകരമാണെന്നും ട്രിപ്പോളിയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.