
തെലങ്കാനയിലെ അറുപത്തിയഞ്ചുകാരിയായ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മരുമകൻ പൊലീസ് പിടിയിൽ. ഫെബ്രുവരി എട്ടിന് നാഗർകർണൂലിലാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് നാൽപ്പതുകാരനായ പ്രതി വൃദ്ധയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.
മദ്യത്തിന് അടിമയായ പ്രതി, ലഹരി മൂത്ത അവസ്ഥയിലാണ് ഇത്തരമൊരു ഹീനകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട വൃദ്ധയുടെ മകളുമായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് ക്രൂരത പുറത്തറിഞ്ഞത്. പീഡനത്തിന് ശേഷം പ്രതി വൃദ്ധയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നും പൊലീസ് വിലയിരുത്തുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ എന്നും പൊലീസ് കൂട്ടിചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.