
യൂത്ത് കോൺഗ്രസ് ജില്ലാ പിഎസ്‌സി ഓഫീസിൽ അതിക്രമിച്ചുകയറി സംഘർഷം സൃഷ്ടിച്ചു. സംഭവത്തിൽ പിഎസ്‌സി ജില്ലാ ഓഫീസറുടെ പരാതിയിൽ ജില്ലാ പ്രസിഡന്റ് എം പി പ്രവീൺ ഉൾപ്പടെ എഴു പ്രവർത്തകരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. പിഎസ്‌സി നിയമനം സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലാണ് പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചത്. ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്നും ഫയലുകൾ നശിപ്പിച്ചെന്നും ചൂണ്ടക്കാട്ടിയാണ് ജില്ലാ ഓഫീസർ എസ്‌പിക്ക് പരാതി നൽകിയത്. സംഭവ സമയത്ത് നടന്നുകൊണ്ടിരുന്ന ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക തസ്തികയിലെ അഭിമുഖം തടസ്സപ്പെടുത്തിയെന്നും പ്രകോപന മുദ്രാവാക്യം വിളിച്ച് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഇന്ന് പകൽ 11ഓടെയാണ് ജില്ലാ ഓഫീസിലേക്ക് പ്രവർത്തകർ ഇരച്ചു കയറിയത്. തടയാനെത്തിയ സെക്യുരിറ്റി ജീവനക്കാരെ അസഭ്യം വിളിക്കുകയും ആക്രമിക്കുകുയും വാതിൽ അടയ്ക്കാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനെയും തള്ളിയിടുകയും ചെയ്തു. റിക്രൂട്ടമെന്റ് വിഭാഗത്തിലെ ഫയലുകർ ഉൾപ്പടെ നശിപ്പിച്ച പ്രവർത്തകർ ജില്ലാ ഓഫീസറുടെ മുറിയിലേക്ക് ഇടിച്ചുകയറുവാനും മുൻപിലെ ഗ്ലാസ് വാതിൽ തകർക്കുവാനും ശ്രമിച്ചു. സംഘർഷത്തെ തുടർന്ന് വനിതകൾ ഉൾപ്പടെ ജീവനക്കാർ ഓടി രക്ഷപെടുകയായിരുന്നു. ജില്ലാ ഓഫീസറുടെ മുറിക്ക് മുൻപിൽ റീത്ത് വച്ച പ്രവർത്തകർ ഒരു മണിക്കൂറോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പൊലിസുകാരെയും പ്രവർത്തകർ അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ശ്രമിച്ചു. തുടർന്ന് ബലം പ്രയോഗിച്ചാണ് നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.