12 February 2026, Thursday

Related news

February 12, 2026
February 6, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 17, 2026

റണ്‍ ഇന്ത്യ റണ്‍; ടി20 ലോകകപ്പില്‍ ഇന്ന് നമീബിയയ്ക്കെതിരെ

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 7:40 am

ടി20 ലോകകപ്പിലെ രണ്ടാം അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ആദ്യ മത്സരത്തിലെ ആവേശം നിലനിർത്താനാണ് ടീം ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തില്‍ യുഎസിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. രണ്ടാം അങ്കത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുറച്ചാണ് നീലപ്പടയിറങ്ങുക. ഓപ്പണർ അഭിഷേക് ശർമ്മ പരിക്കിനെത്തുടർന്ന് പരിശീലന സെഷനുകളിൽ നിന്ന് വിട്ടുനിന്നു. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത തെളിഞ്ഞു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ അഭിഷേക് ശർമ്മ പങ്കെടുത്തില്ല. 

താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാത്ത സാഹചര്യത്തിൽ നമീബിയയ്ക്കെതിരെ വിശ്രമം അനുവദിച്ചേക്കും. അഭിഷേക് കളിച്ചില്ലെങ്കിൽ സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. യുഎസിനെതിരായ മത്സരത്തിൽ സഞ്ജു പകരക്കാരൻ ഫീൽഡറായി ഇറങ്ങിയിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ നെറ്റ്സിൽ ഏറെ നേരം ബാറ്റിങ് പരിശീലനം നടത്തി. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയത്. പരിക്കിൽ നിന്ന് മോചിതനായ വാഷിങ്ടൻ സുന്ദർ നമീബിയയ്ക്കെതിരെ കളിച്ചേക്കും. പ്രധാന പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകാനും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.