
രണ്ട് വന്ദേഭാരത് ട്രെയിനുകൾ നിർത്തലാക്കാൻ റെയിൽവേ മന്ത്രാലയം. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഉദയ്പൂർ സിറ്റി–ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി–ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതൽ സർവ്വീസ് നടത്തില്ല.
അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക. പുതിയ ഉദയ്പൂർ– അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.