12 February 2026, Thursday

ഇന്ത്യ 3.25 ലക്ഷം കോടിയുടെ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനം

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 5:08 pm

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി, വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരം നൽകി.‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 18 വിമാനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യും. ബാക്കി 96 എണ്ണം ഇന്ത്യയിൽ നിർമിക്കും. 88 സിംഗിൾ സീറ്റർ വിമാനങ്ങളും 26 ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വ്യോമസേനയുടെ ഭാഗമാകുക.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങ്ങിന്റെ ആറ് P81 വിമാനങ്ങളാണ് വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.