
പാങ്ങോട് സൈനിക ക്യാമ്പില്‍ മോഷണം. 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകളാണ് മോഷണം പോയത്. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണത്തില്‍ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചു. പുറത്തുനിന്ന് എത്തിയവരെ ചോദ്യം ചെയ്തിട്ടും പ്രതികളുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. രണ്ട് കോടിയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇവ. കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ് ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയത്. ബുധനാഴ്ച്ച ക്യാമ്പില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നും ആളുകള്‍ പങ്കെടുത്തിരുന്നു. 18പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നും എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.