
പ്രണയ ദിനത്തിൽ ഡല്‍ഹി നോയിഡയിലെ ദാദ്രി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെയും യുവതിയെയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ പില്ലർ നമ്പർ 84‑ന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശിയായ 31 വയസ്സുകാരനും, നോയിഡ സെക്ടർ 101 സ്വദേശിയായ 26 വയസ്സുകാരിയുമാണ് മരിച്ചത്. ഇവരെ
വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. രണ്ടുപേരുടെയും തലയിലാണ് വെടിയേറ്റത്. മരിച്ച യുവാവിന്റെ കയ്യിൽ തോക്ക് കണ്ടെത്തിയത്. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കാറിൽ നിന്നും ലഭിച്ച യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഇവർ കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു.
യുവതി ഇയാളെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് തർക്കത്തിനും ഈ കടുംകൈയ്ക്കും കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.