
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ പുതിയ ആക്രമണങ്ങളിൽ കുറഞ്ഞത് 10 പലസ്തീനികളെയെങ്കിലും കൊലപ്പെടുത്തിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രകാരം 1,620 തവണയാണ് യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാര്‍ ഇസ്രയേല്‍ ലംഘിച്ചത്.
നേരത്തെ ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. അവയെല്ലാം ഹിസ്ബുള്ളയുടെ വെയർഹൗസുകളാണെന്നാണെന്നും അത് ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നും ഇസ്രയേല്‍ വാദിച്ചിരുന്നു. 2023 ഒക്ടോബർ മുതൽ ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയില്‍ 72,061 പേർ കൊല്ലപ്പെടുകയും 171,715 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും ഏകദേശം 250 പേരെ ബന്ദികളാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.