
മിനിയാപൊളിസിലെ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വിരുദ്ധ പ്രകടനക്കാർക്ക് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ നിരീക്ഷകനായ ബ്രയാൻ ടൈലർ കോഹനുമായുള്ള അഭിമുഖത്തിലാണ് ഒബാമ മിനിയാപൊളിസിലെ പ്രതിഷേധക്കാരെ അഭിനന്ദിച്ചത്. നസോട്ടയിൽ ഐസിഇ ഏജന്റുമാർ നടത്തിയ അടിച്ചമർത്തലുകളും റെയ്ഡുകളും ‘ഏകാധിപത്യ രാജ്യങ്ങളിൽ’ കാണുന്നതുപോലെയാണെന്ന് അദ്ദേഹം വിമർശിച്ചു.
കൊടും തണുപ്പിലും സമാധാനപരമായി പ്രതിഷേധിച്ച സാധാരണക്കാരുടെ നടപടി രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് ഒബാമ പറഞ്ഞു. ആളുകളെ വലിച്ചിഴയ്ക്കുന്നതും ജനക്കൂട്ടത്തിന് നേരെ കണ്ണീർവാതകം പ്രയോഗിക്കുന്നതും പോലുള്ള നടപടികൾ അമേരിക്ക വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരിയിൽ അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നീ യുഎസ് പൗരന്മാര്‍ ഐസിഇ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.