16 February 2026, Monday

Related news

February 16, 2026
February 12, 2026
December 23, 2025
December 21, 2025
November 8, 2025
October 29, 2025
October 22, 2025
September 2, 2025
August 14, 2025
June 19, 2025

കിം ജു ഏയോ കിം യോ ജോങ്ങോ? ഉത്തരകൊറിയയിൽ അധികാരത്തർക്കമോ?

Janayugom Webdesk
പ്യോങ്‌യാങ്
February 16, 2026 12:21 pm

മകൾ കിം ജു ഏയെ പിൻഗാമിയായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കിമ്മിന്റെ നടപടി കുടുംബത്തിൽ അസ്വാരസ്യങ്ങൾക്കും രൂക്ഷമായ അധികാരത്തർക്കത്തിനും ഇടയാക്കിയേക്കുമെന്ന് സൂചന. 38കാരിയായ കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിൽ നിന്നാണ് ഇത്തരത്തിലൊരു വെല്ലുവിളിയ്ക്ക് സാധ്യതയുള്ളതായി ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി പറയുന്നു. ഉത്തരകൊറിയയിൽ കിം കഴിഞ്ഞാൽ രണ്ടാമത്തെ ശക്തയായ വ്യക്തിയണ് കിം യോ ജോങ്. കിമ്മിന് ശേഷം അധികാരത്തിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് കിം യോ ജോങ്. 13 വയസ്സുള്ള കിം ജു ഏയെ അനന്തരാവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്ന് ദക്ഷിണ കൊറിയയുടെ ദേശീയ ഇൻ്റലിജൻസ് സർവീസ് (NIS) കഴിഞ്ഞയാഴ്ചയാണ് പറഞ്ഞത്. ഫെബ്രുവരി അവസാനം നടക്കാനിരിക്കുന്ന തൊഴിലാളി പാർട്ടി കോൺഗ്രസ്സിൽ ആയിരക്കണക്കിന് പ്രതിനിധികൾക്ക് മുന്നിൽ കിം ജു ഏ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുമോ എന്ന് നിരീക്ഷിക്കുകയാണെന്നും എൻഐഎസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar