16 February 2026, Monday

Related news

February 16, 2026
February 3, 2026
January 31, 2026
January 27, 2026
January 16, 2026
December 23, 2025
November 26, 2025
November 24, 2025
October 5, 2025
September 23, 2025

അഭിഷേക് നാമ — വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” ടീസർ പുറത്ത് വിട്ട് മഹേഷ് ബാബു

Janayugom Webdesk
കൊച്ചി
February 16, 2026 3:58 pm

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ടീസർ പുറത്ത് വിട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. 

ലോകോത്തര നിലവാരവും സമ്പന്നമായ നിർമ്മാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. നിഗൂഢമായ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, കാലത്തേക്കാൾ പഴക്കമുള്ള ഒരു രഹസ്യം മൂടപ്പെട്ടു കിടക്കുന്ന ഒരു ലോകത്തിലേക്കുള്ള വാതിൽ ആണ് ഈ ടീസർ തുറക്കുന്നത്. ഒരു മനുഷ്യന്റെ അത്യാഗ്രഹം ഈ പ്രപഞ്ച രഹസ്യത്തെ തുറന്നു കാണിക്കും എന്ന ഭീഷണി ഉയർത്തുമ്പോൾ, വിധി അതിന്റെ യോദ്ധാവിനെ തിരഞ്ഞെടുത്തു കൊണ്ട് മുന്നോട്ടു വരുന്നു.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട ഈ ആഖ്യാനം, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഈ ഇതിഹാസത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ നാഗബന്ധം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇത് ആകാശശക്തികളാൽ സംരക്ഷിക്കപ്പെടുകയും, ഒരു പുരാതന കോസ്മിക് ശക്തിയെ സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ക്ഷേത്രമാണ്. രഹസ്യമായ ഹിമാലയൻ പാതകളിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് അതിശയകരമായ ഒരു ശക്തിയുണ്ട്. അത് തെറ്റായ കൈകളിലേക്ക് വീഴുന്നത് സങ്കൽപ്പിക്കാനാവാത്ത നാശത്തിന് കാരണമാകും.

ബ്രഹ്മാവിന്റെ സൃഷ്ടിയിൽ നിന്ന്… വിഷ്ണുവിൻറെ ധർമ്മത്താൽ സംരക്ഷിക്കപ്പെടുന്ന… മഹാദേവൻറെ രോഷത്താൽ നയിക്കപ്പെടുന്ന… എന്ന വരികൾ, നാഗബന്ധത്തിൻറെ ആത്മാവിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. ദൈവത്വവും വിധിയും നാശവും കൂട്ടിമുട്ടുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ അഭിഷേക് നാമയുടെ ധീരമായ അഭിലാഷവും വ്യക്തമായ കാഴ്ചപ്പാടും ഈ ടീസറിലൂടെ ദൃശ്യമാണ്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ, പുരാണങ്ങൾ, ആക്ഷൻ, ആത്മീയ ആഴം എന്നിവയുടെ സംയോജനം ആണ് ടീസറിന് ശക്തമായ സിനിമാറ്റിക് ഐഡന്റിറ്റി നൽകുന്നത്. ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതെ, ദൃശ്യങ്ങളുടെ ശക്തിയും അമ്പരപ്പിക്കുന്ന വലിപ്പമുള്ള കഥപറച്ചിലും കൊണ്ട് ടീസർ കാഴ്ചക്കാരെ ആകർഷിക്കുന്നു. ആദ്യ ഫ്രെയിം മുതൽ തന്നെ, നാഗബന്ധം ഒരു മഹത്തായ ദൃശ്യ ഇതിഹാസമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നുണ്ട്. 

വലിയ സെറ്റുകൾ നിർമ്മിക്കുന്നത് മുതൽ, വിഎഫ്എക്സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകുന്നതിൽ വരെ, ഇന്ത്യൻ സിനിമയിലെ നിർമ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ പുനർനിർവചിക്കുകയെന്നതാണ് ഈ ചിത്രത്തിലൂടെ സംവിധായകനും നിർമ്മാതാക്കളും ലക്ഷ്യമിടുന്നത്. ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകൻ വിരാട് കർന്നയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ മറ്റൊരു ഹൈലൈറ്റ്.
മുതലയുമായുള്ള പോരാട്ടത്തിനുപുറമെ, ശിവ ഭഗവാന്റെ രൂപത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനവും ടീസറിന്റെ ഹൈലൈറ്റ് ആണ്. വമ്പൻ ശാരീരിക പരിവർത്തനം, വൈകാരിക ആഴം, തീവ്രമായ എന്നിവയിലൂടെ തന്റെ കരിയറിനെ നിർവചിക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇന്നലെ ഹൈദരാബാദിൽ പ്രസാദ് പി. സി. എക്സിൽ ടീസർ പ്രദർശിപ്പിക്കുകയും, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് വലിയ കയ്യടിയും അഭിനന്ദനവും നേടുകയും ചെയ്തിരുന്നു. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ ‑വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ — അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ‑ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ ‑കാനി സ്റ്റുഡിയോ, പിആർഓ — ശബരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar