17 February 2026, Tuesday

Related news

February 17, 2026
February 15, 2026
February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 18, 2026
January 16, 2026

യുവാവിനെ മർദിച്ചുകൊന്ന കേസ്; പ്രതികള്‍ അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി

Janayugom Webdesk
മഞ്ചേരി
February 17, 2026 5:29 pm

മങ്കട കൂട്ടിലില്‍ യുവാവിനെ സദാചാരഗുണ്ടാസംഘം തല്ലിക്കൊന്ന കേസില്‍ അഞ്ച് മുസ്ലീം ലീ​ഗ് പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ മഞ്ചേരി ഒന്നാം അഡീഷണല്‍ കോടതി. മൂന്നുപേരെ വെറുതെ വിട്ടു. ജഡ്ജ് എം തുഷാറാണ് പ്രതികളെ കുറ്റക്കാരെന്ന്‌ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്‌. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരാണ് പ്രതികൾ. ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരെ വെറുതേവിട്ടു.

2016 ജൂൺ ആറിന് കേസിനാസ്‌പദമായ സംഭവം. മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.