
യുകെയിലും ഇന്ത്യയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് ഇവയെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ട് വകഭേദങ്ങളിൽ നിന്നുള്ള ജനിതക വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പിന്നാലെ വൈറസ് ബാധിതരിൽ തുടർച്ചയായ ജനിതക നിരീക്ഷണം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് യാത്ര ചെയ്ത യുകെ സ്വദേശിയിലും, അറേബ്യൻ ഉപദ്വീപിയൻ രാഷ്ട്രത്തിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാരനിലുമാണ് പുതിയ വകഭേദം കണ്ടത്. യാത്രയ്ക്ക് ശേഷം ആഴ്ചകൾക്കുള്ളിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സമാന കേസുകളുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, പുതിയ വകഭേദം കാരണം രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.