17 February 2026, Tuesday

Related news

February 17, 2026
January 29, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 16, 2026
November 29, 2025
November 25, 2025
October 29, 2025

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ വിധി വ്യാഴാഴ്ച; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Janayugom Webdesk
സിയോള്‍
February 17, 2026 7:10 pm

ദക്ഷിണ കൊറിയൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വിധി പ്രസ്താവത്തിന് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപക്കേസിൽ മുൻ പ്രസിഡന്റ് യുൻ സുക് യോളിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിയോള്‍ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിലെ 417-ാം നമ്പർ കോടതി മുറിയിൽ നടക്കുന്ന വിധി പ്രസ്താവം തത്സമയം സംപ്രേഷണം ചെയ്യും.

മൂന്ന് പതിറ്റാണ്ട് മുമ്പ് സൈനിക സ്വേച്ഛാധിപതി ചുൻ ഡൂ-ഹ്വാന് വധശിക്ഷ വിധിച്ച അതേ കോടതി മുറിയിൽ വെച്ചാണ് യുൻ സുക് യോളും വിധി കേൾക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ചുൻ ഡൂ-ഹ്വാന്റെ മേൽ ചുമത്തിയ അതേ കുറ്റങ്ങൾ തന്നെയാണ് യോളിനെതിരെയും ചുമത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തമോ ആണ് നൽകാവുന്നത്. എന്നാൽ 1997ന് ശേഷം രാജ്യം വധശിക്ഷ നടപ്പിലാക്കാത്തതിനാൽ, വധശിക്ഷ വിധിച്ചാലും അത് പരോളില്ലാത്ത ജീവപര്യന്തമായിരിക്കും പ്രായോഗികമായി മാറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.